മട്ടാഞ്ചേരിയിലെ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മട്ടാഞ്ചേരിയിലെ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് പേരെ പിടികൂടി. മട്ടാഞ്ചേരി സുജാത റോഡിലുള്ള അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും എയർ കണ്ടീഷണറും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിങ്സുകളും മറ്റും ആറ് മാസം മുമ്പ് മോഷണം പോയ കേസിലാണ് അറസ്റ്റ്. മട്ടാഞ്ചേരി സ്വദേശികളായ നബീൽ (35), മജീദ് സിറാജ് (34) എന്നിവരെയാണ് പിടികൂടിയത്. മട്ടാഞ്ചേരി പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വീട്ടിൽ മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മോഷണം നടന്നതിന് ശേഷം വീട്ടിൽ ഫിറ്റ് ചെയ്ത സിസിടിവി ക്യാമറയിൽ വീണ്ടും മോഷണ ശ്രമം നടത്തിയ പ്രതികളുടെ ദൃശ്യം പതിഞ്ഞു. മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴിയിൽ നിന്നും തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു.

പിടിയിലായ നബീലിനെ മറ്റൊരു മോഷണ കേസിൽ കഴിഞ്ഞ വർഷം മട്ടാഞ്ചേരി പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നതാണ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കിരൺ പി.ബി ഐപിഎസിന്റെ നിർദ്ദേശാനുസരണം, മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ഷിബിൻ കെ.എ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ജിമ്മി ജോസ്, സത്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, സുനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ, വിനോദ്, നിഖിൽ, ഉമേഷ് ഉദയൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു

0
പാലക്കാട്: പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു....

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...