എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ എക്സൈസ് പിടിയില്‍. വില്‍പനക്കായി കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവരിലൊരാള്‍ രണ്ടുമാസം മുമ്പ് പോലീസുദ്യോഗസ്ഥനോപ്പം ലഹരിമരുന്നു വില്‍പ്പന നടത്തിയ കേസിലെ പ്രതിയാണ്. മഞ്ഞള്ളൂർ തൈപ്പറമ്പിൽ അൻസിഫ് അൻസാർ, പെരുമ്പള്ളിച്ചിറ ഷംനാസ് ഷാജി എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷംനാദ് നേരത്തെയും ലഹരിമരുന്നു വില്‍പ്പന കേസുകളില്‍ പ്രതിയാണ്.

ഇടുക്കി എ ആര്‍ ക്യാന്പിലെ പോലീസുകാരനോപ്പം ലഹരി മരുന്നു വില്‍പ്പന നടത്തുന്നതിനിടെ അറസ്റ്റിലായതാണ് അവസാന കേസ്. ലഹരി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ സ്ട്രൈക്കിങ് ഫോഴ്സ് നടത്തിയ പരിശോധനക്കിടെയാണ് പിടിയിലാകുന്നത്. രൂപമാറ്റം വരുത്തിയ വാഹനത്തിന്‍റെ രഹസ്യഅറയില്‍ നിന്നാണ് 72 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. പ്രതികളെ റിമാന്‍റു ചെയ്തു. വില്‍പ്പനക്ക് കൊണ്ടുവന്നതെന്നാണ് ഇരുവരും നല്‍കിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്താനായുള്ള അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....