മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മു ഹമ്മദ് നിഹാല്‍ (22), ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍ (28) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. എസ്.ഐ വിനുവിന്റെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അ ന്വേഷണ സംഘം വാഹനം പി തുടര്‍ന്ന് സാഹസികമായി പിടി കൂടുകയായിരുന്നു. പിടിയിലായ കബീര്‍ സമാനമായ നിരവധി കേ സുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേ ശിയായ യുവാവിനെ എടപ്പാളി ല്‍നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് ബ ലമായി കാറില്‍ കയറ്റി കൊണ്ടു പോയത്.

കാറില്‍ വെച്ച് ക്രൂരമാ യി മര്‍ദിച്ച് ഗുരുതമായി പരിക്കേ ല്‍പിച്ച് പാലക്കാട് ജില്ലയിലെ വ ട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായി രുന്നു. തുടര്‍ന്ന് യുവാവിന്റെ പരാ തിയില്‍ ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്ര തികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. സംഭവത്തില്‍ ഒരാളെകൂടി പിടി കൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചങ്ങരംകുളം എസ്.ഐ വിനു, എസ്.സി.പി.ഒമാരായ സു രേഷ്, ഉദയകുമാര്‍, നിതീഷ് വിശ്വ നാഥ്, മണിരാജ്, സി.പി.ഒമാരായ റിനേഷ്, ശ്രീഷ്, നിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയി ല്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...