ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. രാജ്യതലസ്ഥാനത്തെ രണ്ട് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. ധൗള കുവാനിലെ ആർമി പബ്ലിക് സ്കൂളിനും ലോധി റോഡിലെ എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിനുമാണ് ബോംബ് ഭീഷണി ലഭിച്ചത്. പോലീസും ബോംബ് സ്ക്വാഡുമെത്തി സ്കൂൾ പരിസരം ഒഴിപ്പിച്ച് സമഗ്രമായ തിരച്ചിൽ നടത്തി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.

ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെത്തുടർന്ന് രണ്ട് സ്കൂളുകളുടെയും അഡ്മിനിസ്ട്രേഷനുകൾ രാവിലെ തന്നെ അധികൃതരെ അറിയിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോഗ് സ്ക്വാഡ്, ഡൽഹി ഫയർ സർവീസസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി. സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വ്യാജ ഭീഷണിയാകാമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇമെയിലുകളുടെ ഉറവിടം കണ്ടെത്തുന്നതിന് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...