ഏഥര്‍ 450 അപെക്‌സിന്‍റെ ബുക്കിംഗ് തുടങ്ങി ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി വിദേശ രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചത് അടുത്തിടെയാണ്. നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന ഏഥര്‍ ഇന്ത്യയില്‍ അവരുടെ മോഡല്‍ ലൈനപ്പ് വിപുലീകരിക്കാന്‍ പോകുകയാണ്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഥറിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഏഥര്‍ 450 അപെകസിന്റെ ലോഞ്ചിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. പുതിയ ഫ്‌ലാഗ്ഷിപ്പ് ഇവിയുടെ ടീസറുകള്‍ പുറത്തുവിട്ട് കമ്പനി ഹൈപ്പുയര്‍ത്തുകയാണ്. ഇപ്പോള്‍ ഏഥര്‍ 450 അപെക്‌സിന്റെ ബുക്കിംഗ് ജാലകം തുറന്നിരിക്കുകയാണ് കമ്പനി. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏഥറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇവി ബുക്ക് ചെയ്യാം. 2500 രൂപ ടോക്കണ്‍ തുകയാണ് ബുക്കിംഗിന് ഈടാക്കുന്നത്. 450 അപെക്സിന്റെ ഡെലിവറികള്‍ 2024 മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ടീസറിലൂടെ 450X അപെക്‌സില്‍ പുതിയൊരു റൈഡ് മോഡ് സജ്ജീകരിച്ചിട്ടുണ്ടെന്ന കാര്യം ഏഥര്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇതിനെ വാര്‍പ്പ് പ്ലസ് എന്നായിരിക്കും വിളിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ നിലവിലെ വാര്‍പ്പ് മോഡിന് മുകളില്‍ ആയിരിക്കും ഇതിന്റെ സ്ഥാനം. ഒരുപക്ഷേ വാര്‍പ്പ് മോഡിന്റെ പകരമായിരിക്കും ഏഥര്‍ 450X അപെക്‌സില്‍ വാര്‍പ്പ് പ്ലസ് റൈഡിംഗ് മോഡ് എത്തുക. വാര്‍പ്പ് മോഡ് ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും വേഗതയുള്ള ഇവികളില്‍ ഒന്നാക്കി ഏഥര്‍ 450X-നെ മാറ്റുന്നു. എന്നാല്‍ 450X ഇവിയെ ഡ്രാഗ് റേസില്‍ 450X അപെക്‌സ് തോല്‍പ്പിക്കുന്നതാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ മുന്‍ ടീസറില്‍ ഏഥര്‍ സിഇഒ തരുണ്‍ മേത്ത സൂചിപ്പിച്ച പോലെ ഏറ്റവും വേഗതയേറിയ ഏഥര്‍ ഇവിയാകും 450 അപെക്‌സ് എന്ന് ഉറപ്പിക്കുകയാണ് പുതിയ ടീസര്‍.

നിലവിലെ 450X-ന് 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതി. അതേസമയം 450X അപെക്‌സിന് ഇതിനേക്കാള്‍ വേഗമുള്ള ആക്‌സിലറേഷന്‍ ടൈം ഉണ്ടാകും. 450 അപെക്‌സ് വേരിയന്റിലൂടെ ടോപ് ക്ലാസ് പെര്‍ഫോമന്‍സ് ഇവികള്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനാണ് ഏഥര്‍ എനര്‍ജിയുടെ ശ്രമം. റൈഡര്‍ക്ക് ബ്രേക്ക് അധികം ഉപയോഗിക്കേണ്ടി വരില്ലെന്നും ടീസറില്‍ പറയുന്നുണ്ട്. ഇത് ഒരുപക്ഷേ ബ്രേക്ക് റീജനറേഷന്റെ മള്‍ട്ടി-ലെവലുകളിലേക്കാണ് വെളിച്ചം വീശുന്നത്. അതിനാല്‍ ബ്രേക്ക് റീജനറേഷന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് റൈഡര്‍ക്ക് ത്രോട്ടില്‍ മറുവശത്തേക്ക് ട്വിസ്റ്റ് ചെയ്യാന്‍ കഴിയും. ഇതുവഴി ഇവിയുടെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. ടീസറില്‍ ഏഥര്‍ 450X അപെക്‌സ് മറഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.

അതുകൊണ്ട് തന്നെ ഇ-സ്‌കൂട്ടറില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി എന്തൊക്കെ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുകയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും ട്രാന്‍സ്പരന്റ് കളര്‍ ഓപ്ഷന്‍ തിരികൊണ്ടുവരുമെന്ന് കമ്പനി സിഇഒ തരുണ്‍ മേത്ത സ്ഥിരീകരിച്ചതിനാല്‍ അത് അപെക്‌സില്‍ കണ്ടേക്കാം. ഇന്‍ഡിയം ബ്ലൂ എന്ന കളര്‍ സ്‌കീമിലും ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമായേക്കാം. അതുപോലെ തന്നെ ഇവിയുടെ ബാറ്ററി പായ്ക്ക് പവര്‍ട്രെയിന്‍ വശങ്ങളെ കുറിച്ച് കൃത്യമായ അറിവില്ല. 450 അപെക്സിന് 450X-ന്റെ അതേ 3.7 kWh ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ 450X-ന്റെ 6.4 kW ഔട്ട്പുട്ടിനപ്പുറം മെച്ചപ്പെടുത്തിയ പെര്‍ഫോമന്‍സിനായി അല്‍പ്പം വ്യത്യസ്തമായ ട്യൂണിംഗ് ഉണ്ടായിരിക്കും. ക്രൂയിസ് കണ്‍ട്രോളും കുറഞ്ഞത് സിംഗിള്‍-ചാനല്‍ എബിഎസും ഇതില്‍ സജ്ജീകരിച്ചേക്കാം. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ‘മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍’ ലോഡുചെയ്യുമെന്നും കമ്പനി പറയുന്നുണ്ട്. അധിക പെര്‍ഫോമന്‍സും ഫീച്ചറുകളും വരുന്നതിനാല്‍ വില അല്‍പ്പം കൂടുമെങ്കിലും അതിനൊത്ത മൂല്യമുണ്ടാകുമെന്നാണ് കമ്പനി സിഇഒ ഉറപ്പുനല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...