റാന്നി തോട്ടമണ്ണിലെ അപകട വളവിൽ ഡീസലില്‍ തെന്നി വീണ് ഇരുചക്ര വാഹനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: തോട്ടമണ്ണിലെ അപകട വളവിൽ ഡീസലില്‍ തെന്നി വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തിൽ പെട്ടു. തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ റോഡിൽ മരപ്പൊടി വിതറി അപകട സാധ്യത പരിഹരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺ ക്ഷേത്രത്തിനു സമീപമുള്ള കൊടുംവളവില്‍ ഇന്നു രാവിലെയാണ് സംഭവം. വലിയ വാഹനങ്ങളിൽ നിന്നും വീഴുന്ന ഡീസൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ട്. വലിയ വാഹനങ്ങൾ ടാങ്ക് നിറയെ ഇന്ധനം നിറച്ച് വരുന്ന സമയം വളവ് തിരിഞ്ഞെത്തുമ്പോള്‍ ടാങ്ക് കവിഞ്ഞ് പുറത്തേക്ക് ഇന്ധനം വീഴുന്നതാണ് പ്രശ്നമാകുന്നത്. ഈ വളവിൽ ഇത്തരം സംഭവം മുൻപും നിരവധി പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്.

ഡീസലില്‍ തെന്നി വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ നാട്ടുകാര്‍ റോഡിലിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന അവിടെ മരപ്പൊടി വിതറുകയായിരുന്നു. മുമ്പ് അഗ്നിശമന സേന വെള്ളം ഉപയോഗിച്ച് റോഡ് കഴുകുകയാണ് ചെയ്തിരുന്നത്. ഇതുമൂലം സമീപത്തെ കിണറിലെ വെള്ളം കുടിക്കാന്‍ പറ്റാതായതായി വീട്ടുകാര്‍ പറഞ്ഞു. വെള്ളം ഉപയോഗിക്കുന്നതിലും ഫലപ്രദം മരപ്പൊടി വിതറുന്നതാണെന്ന് കണ്ടാണ് അഗ്നിശമന സേന ഇത് ഉപയോഗിക്കുന്നത്. സ്ഥിരം ഇവിടെ അപകട കെണിയായതോടെ ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുന്നില്‍ കണ്ണടക്കുകയാണിവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...