അടുക്കളയിലും വിറകുപുരയിലും മൃതദേഹം ; അയൽവാസികളായ രണ്ട് യുവാക്കൾ ഒരേ ദിവസം തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

നന്മണ്ട : നന്മണ്ടയിൽ അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27), അയൽവാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും ഞായറാഴ്ച രാത്രിയാണു വിജീഷ് വീട്ടിലെത്തിയത്. ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...