നെയ്യാറ്റിൻകരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിൻകര-കളിയാക്കാവള ദേശീയപാതയിലാണ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പ്രശാന്ത് (28), ഷെറിജിൻ (28) എന്നിവരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. ഇരുവരും കുട്ടിക്കാലം മുതൽക്കേയുള്ള അടുത്ത സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോവുകയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

അപകടസമയത്ത് പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നുവെന്നും, മഴയിൽ ബൈക്ക് തെന്നിമാറിയതാകാം അപകടകാരണമെന്നുമാണ് നിഗമനം. അപകടം നടന്നയുടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ബൈക്ക് ഇടിച്ചു മറിയുന്നതും രണ്ടുപേരും തെറിച്ചു വീഴുന്നതും വ്യക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...