Friday, April 19, 2024 12:26 pm

ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് കടന്ന ബൈക്ക് മോഷ്ടാവിനെ അതിവിദഗ്ധമായും സാഹസികമായും പിന്തുടർന്ന് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം വയല അറുകാലിയ്ക്കൽ പടിഞ്ഞാറ് ഉടയാൻവിള കിഴക്കേതിൽ ശാന്തമ്മയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന ശ്യാംകുമാറാ(22)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.

Lok Sabha Elections 2024 - Kerala

കള്ളങ്ങൾ പറഞ്ഞ് പോലീസ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതിയും കുടുങ്ങുകയായിരുന്നു. ഏറത്ത് അറുകാലിയ്ക്കൽ വടക്കടത്തുകാവ് കുഴിവിള പുത്തൻവീട്ടിൽ നിന്നും, ആലപ്പുഴ കൃഷ്ണപുരം രണ്ടാംകുറ്റി ബസീല മൻസിൽ വീട്ടിൽ താമസിക്കുന്ന ഷാജഹാന്റെ മകൻ സിഹാസ് (22) ആണ് പിടിയിലായ രണ്ടാം പ്രതി. ഈമാസം മൂന്നിന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ ഷാജിയുടെ മകൻ സ്റ്റാലിൻ പി ഷാജിയുടെ വീടിന്റെ മുൻവശം കാർ പോർച്ചിൽ വച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന റെഡ് ചില്ലി നിറത്തിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. പിറ്റേന്ന് കൊടുമൺ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണമെന്നോണം ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന സ്ഥിരം കള്ളന്മാരുടെ വിവരങ്ങൾ പരമാവധി ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ തന്നെ ഇതിനായി രൂപവൽക്കരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് വിശ്രമമില്ലാത്ത അന്വേഷണങ്ങൾക്കൊടുവിൽ രണ്ടുദിവസങ്ങൾക്കുള്ളിൽതന്നെ മോഷ്ടാക്കളെ വലയിലാക്കാൻ പോലീസിന് സാധിച്ചു.

മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇത്തരം മോഷ്ടാക്കളുടെ നിലവിലെ പ്രവർത്തനങ്ങൾ പ്രത്യേക അന്വേഷണസംഘം സൂക്ഷ്മമായും അതീവരഹസ്യമായും നിരീക്ഷിച്ചിരുന്നു. പിന്നീട് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ആദ്യം ശ്യാംകുമാർ കുടുങ്ങിയത്. അന്വേഷണം തുടർന്നുവന്ന പോലീസ് സംഘം എസ് ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച കൊടുമൺ ചിരണിയ്ക്കൽ വച്ച്, മോഷണം പോയ ബുള്ളറ്റിനെപ്പോലെ തോന്നിയ മോട്ടോർ സൈക്കിൾ പാഞ്ഞുപോകുന്നത് കണ്ട് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താതെ പറക്കോട് ഭാഗത്തേക്ക് അതിവേഗം പാഞ്ഞുപോയ ബുള്ളറ്റിന് പിന്നാലെ പോലീസ് വാഹനം കുതിച്ചു.

സിനിമ സ്റ്റൈലിൽ നടന്ന പാച്ചിലിൽ ഒടുവിൽ പറക്കോട് വടക്കടത്തുകാവ് റോഡിൽ പറക്കോട് ഓർത്തഡോക്സ് പള്ളിക്ക് തെക്കുവശം പോക്കറ്റ് റോഡിൽ വച്ച് തടഞ്ഞ് പിടികൂടുകയായിരുന്നു. ബൈക്ക് ആരുടേതാണെന്ന ചോദ്യത്തിന് തന്റെതാണെന്ന് യുവാവ് കൂസലോ ഭാവവ്യത്യാസമോ കൂടാതെ പറഞ്ഞു. ആർ സി ബുക്ക്‌ ആവശ്യപ്പെട്ടപ്പോൾ കൈവശമില്ല എന്ന് മറുപടി പറഞ്ഞ ഇയാൾക്ക് ബൈക്ക് വിശദമായി പരിശോധിച്ച പോലീസ് മുന്നിലെ നമ്പർ ഇളകിപ്പോയ നിലയിൽ കണ്ടതിനെപ്പറ്റി ചോദിച്ചതോടെ ഉത്തരം മുട്ടി.

അപകടത്തിൽപെട്ട് പോയതാണെന്നതുൾപ്പെടെയുള്ള ഇയാളുടെ മറുപടികളൊന്നും പോലീസ് വിശ്വസിച്ചില്ല. പിന്നിലെ നമ്പർ പ്ലേറ്റ് പരിശോധിച്ച പോലീസ് സംഘം സംശയം തീർക്കാൻ അവിടെ രേഖപ്പെടുത്തപ്പെട്ട നമ്പർ സ്റ്റേഷനിലെ ഇ ചെലാൻ മെഷീനിൽ പരിശോധിച്ചപ്പോൾ ഇയാൾ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ആലപ്പുഴ കറ്റാനത്തുള്ള അജോയ് സി ജെ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പരാണ് ഇതെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ സിഹാസിലേക്ക് പോലീസ് എത്തി.

ശ്യാമിന്റെ പരിചയക്കാരനും, വടക്കടത്തുകാവിൽ മുമ്പ് താമസിച്ചിരുന്നതും ഇപ്പോൾ കായംകുളം കൃഷ്ണപുരത്തു രണ്ടാം കുറ്റിയിൽ താമസിച്ചുവരുന്നയാളുമായ സിഹാസിലേക്ക് എത്തിയെങ്കിലും ശ്യാം വീണ്ടും കള്ളം പറഞ്ഞ് പോലീസിനെ കുഴയ്ക്കാൻ ശ്രമിച്ചു. 70,000 രൂപ വിലസമ്മതിച്ചശേഷം 30,000 അഡ്വാൻസ് നൽകി സിഹാസ് നൽകിയതാണ് വണ്ടിയെന്നതായിരുന്നു അടുത്ത കള്ളം. ബാക്കി തുക കൊടുക്കുമ്പോൾ ആർ സി ബുക്കും മറ്റും നൽകാമെന്ന് പറഞ്ഞതായും തട്ടിവിട്ടു. ഇത് വിശ്വാസത്തിലെടുക്കാത്ത പോലീസിന് ഇത് മോഷ്ടിക്കപ്പെട്ട ബൈക്ക് തന്നെയാണെന്ന് ഉറപ്പായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ തുടർന്നപ്പോൾ കള്ളം പറഞ്ഞ് പിടിച്ചുനിൽക്കാനാവാതെ ശ്യാം സത്യം വെളിപ്പെടുത്താൻ തുടങ്ങി.

വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് ഇയാളെയും കൂട്ടി സ്റ്റേഷനിലെത്തി.
പിന്നീട് പറക്കോട് ബാറിന് സമീപമുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരുന്ന സുഹൃത്ത് സിഹാസിനെ ഇയാൾ പോലീസിന് കാട്ടിക്കൊടുത്തു. സിഹാസിനെ ചോദ്യം ചെയ്തപ്പോൾ താമസസ്ഥലവും മറ്റും പോലീസിനോട് വെളിപ്പെടുത്തുകയും പണം വാങ്ങി ശ്യാമിന് ബൈക്ക് നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അത് പോലീസിന് വിശ്വസനീയത തോന്നിയെങ്കിലും സിഹാസിന്റെ താമസസ്ഥലത്തെപ്പറ്റി അവ്യക്തത ഉണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം നടന്നു. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി സ്റ്റേഷനിലെത്തിച്ചു.

സ്റ്റാലിൻ പി ഷാജിയെ വരുത്തി ബുള്ളറ്റ് കാട്ടുകയും മോഷ്ടിക്കപ്പെട്ട ബൈക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. കൂടാതെ, എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ആർ സി രേഖകളുമായി ഒത്തുനോക്കി ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ശ്യാമിന്റെയും സിഹാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി. രണ്ടുപേരും ചേർന്ന് ബുള്ളറ്റ് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയശേഷം നിറം മാറ്റാൻ വേണ്ടി കാർബറേറ്ററിന്റെ ഇരുഭാഗത്തുമുള്ള കവറുകളിലെ വെള്ള പെയിന്റ് അടിച്ചുവെന്നും ബ്രേക്ക് ലൈറ്റിന്റെ ഗ്രിൽ ഇളക്കിമാറ്റിയെന്നും ടൂൾ കിറ്റ് ബോക്സിലിരുന്ന ആർ സി ബുക്ക്‌ എടുത്തുമാറ്റിയെന്നും മറ്റും സമ്മതിച്ചു. തുടർന്ന്, പറക്കോട് ഉള്ള ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പ്രതികൾ സൂക്ഷിച്ചുവച്ച നമ്പർ പ്ലേറ്റും, നിറം മാറ്റാൻ ഉദ്ദേശിച്ച സ്പ്രേ പെയിന്റും ഇളക്കിയ ഗ്രില്ലും വണ്ടിയുടെ ആർ സി ബുക്കും മറ്റും പ്രതികളുമായെത്തി നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തു.

വിരലടയാള വിദഗ്ദ്ധരെ എത്തിച്ച് വിരലടയാളങ്ങൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐമാരായ സതീഷ് കുമാർ, അശോക് കുമാർ, എസ് സി പി ഒ അൻസർ, സി പി ഓമാരായ ഷിജു, കൃഷ്ണകുമാർ, അതുൽ, അജിത് എന്നിവരും ഉൾപ്പെട്ട സ്‌ക്വാഡ് ആണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതും തുടർ നടപടികൾ സ്വീകരിച്ചതും. ശ്യാം കുമാർ അടൂർ പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസിനെ ഉപദ്രവിക്കൽ തുടങ്ങിയ കേസുകളിലും പ്രതിയാണ്. കൂടാതെ, അടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനമോഷണ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുതിച്ചുപായുന്ന ലോറിയുടെ ടയറിനടിയിൽ ബൈക്ക്; ഫുട്ബോർഡിൽ യുവാവ്, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്…!

0
ഹൈദരബാദ്: ലോറി ഇടിച്ച് ഫുട്ബോർഡിൽ കുടുങ്ങിയ ബൈക്ക് യാത്രികനുമായി ലോറി കുതിച്ച്...

നാശത്തിന്‍റെ വക്കില്‍ ഏനാത്ത് ചന്ത ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
ഏനാത്ത് : ഒരുകാലത്ത് വലിയ ആൾ തിരക്കുണ്ടായിരുന്ന ഏനാത്ത് ചന്ത ഇപ്പോൾ...

ആദ്യഘട്ട വോട്ടെടുപ്പ് പരോഗമിക്കുന്നു ; ആദ്യ രണ്ടു മണിക്കൂറില്‍ 10.47 ശതമാനം പോളിങ്

0
ഡല്‍ഹി : ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂർ...

അടൂര്‍ ബൈപ്പാസിലെ വിള്ളല്‍ അപകടക്കെണിയാകുന്നു

0
അടൂർ : ബൈപ്പാസിൽ കരുവാറ്റ പള്ളിക്കുസമീപത്തെ വിള്ളൽ പരിഹരിക്കുന്നില്ല. സ്ഥിരമുള്ള അപകടങ്ങൾക്കു...