യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം ഇറക്കുമതി ചെയ്തതിന് പിന്നിലും ശിവശങ്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം ഇറക്കുമതി ചെയ്തതിന് പിന്നിലും ശിവശങ്കര്‍. ഈന്തപ്പഴ കേസില്‍ കസ്റ്റംസ് ടി.വി അനുപമയുടെ മൊഴിയെടുത്തു . ഈന്തപ്പഴം വിതരണം ചെയ്തപ്പോള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു അനുപമ. പരിപാടി സംഘടിപ്പിച്ചത് എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമെന്നാണ് ഇവരുടെ മൊഴി. യുഎഇ കോണ്‍സുലേറ്റുമായി കത്തിടപാടുകള്‍ നടന്നിട്ടില്ല. സാമൂഹ്യനീതി വകുപ്പ് ഈന്തപ്പഴം വിതരണം ചെയ്തത് അനാഥാലയങ്ങളിലാണെന്നും അനുപമ വ്യക്തമാക്കി.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 2017 ല്‍ നയതന്ത്ര ചാനല്‍ വഴി കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തിനും സ്വപ്ന സുരേഷ് കമ്മീഷന്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇത് മനസ്സിലാക്കിയാണ് കസ്റ്റംസ് കേസെടുത്തത്. എന്‍ഐഎയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിലാണു സ്വപ്ന ഇതു സമ്മതിച്ചത്. ദുബായില്‍ നിന്നും കേരളത്തില്‍ നിന്നും കമ്മീഷന്‍ കിട്ടിയെന്നാണു വിവരം. ഇവിടെ കുട്ടികള്‍ക്ക് ദുബായ് ഭരണാധികാരിയുടെ സമ്മാനം വന്നതിന് എന്തിനാണ് സ്വപ്ന സുരേഷിന് കമ്മീഷന്‍ നല്‍കിയത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സംസ്ഥാനത്തെ  അനാഥാലയങ്ങളിലെയും സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്കുള്ള ദുബായ് ഭരണാധികാരിയുടെ സമ്മാനം എന്ന നിലയിലാണു സര്‍ക്കാര്‍ ഇത് ഏറ്റുവാങ്ങി വിതരണം ചെയ്തത്. മുഖ്യമന്ത്രിയും മറ്റും പങ്കെടുത്ത് ഉദ്ഘാടനവും നടന്നു. സ്വപ്നയായിരുന്നു ചടങ്ങിലെ പ്രധാനി. കോണ്‍സുലേറ്റിന്റെ ആവശ്യത്തിനുള്ള ഈന്തപ്പഴം എന്നാണു കസ്റ്റംസിനെ അറിയിച്ചത്. അതെങ്ങനെ സമ്മാനമായി സര്‍ക്കാരിന് നല്‍കിയെന്നതും വിചിത്രമാണ്.

കൊച്ചി തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം സ്വപ്നയും സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ഇതു വിതരണം ചെയ്തതിന്റെ കണക്കും അനുബന്ധ ഉത്തരവുകളും ആവശ്യപ്പെട്ടു പൊതുഭരണ, സാമൂഹികനീതി വകുപ്പുകള്‍ക്കു കസ്റ്റംസ് കത്തു നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ കണക്കോ ഉത്തരവുകളോ അവരുടെ മറുപടിയില്‍ ഇല്ല. വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചതേയുള്ളൂവെന്നാണു സാമൂഹികനീതി വകുപ്പിന്റെ നിലപാട്. ഈന്തപ്പഴത്തിനൊപ്പം സ്വര്‍ണ്ണവും കള്ളപ്പണവും എത്തിയിട്ടുണ്ടെന്ന നിഗമനവും കസ്റ്റംസിനുണ്ട്.

വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ചു കൊണ്ടു കൊച്ചി തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...