അബുദാബി : അടൂര്‍ തെങ്ങമം സ്വദേശി ജെ.ജയചന്ദ്രന്‍ നായര്‍ (55) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. ഇദ്ദേഹം കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്നു.
കാസര്‍ഗോഡ് ബേക്കല്‍ പള്ളിപ്പുഴ സ്വദേശി ഇസ്ഹാഖ് അബ്ദുല്‍ റഹ്മാന്‍(44)ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. രണ്ടാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് റസീന്‍ ക്യാമ്പില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മരിച്ചത്.