ഉത്രയുടെ കൊലപാതകം ; സി.പി.എം പങ്ക് അന്വേഷിക്കണം – കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നാടിനെ നടുക്കിയ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ  പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആദ്യ കൊലപാതകശ്രമം നടന്ന നാള്‍ മുതല്‍ പ്രതിയായ സൂരജിന് പ്രാദേശിക സി.പി.എം നേതാക്കളുടെ ഒത്താശയില്‍ പ്രമുഖ സി.പി.എം നേതാക്കള്‍ എല്ലാവിധ സംരക്ഷണവും സഹായവും ചെയ്തുകൊടുത്തതായി വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഉത്രയുടെ മരണ ശേഷം ഒന്നരവയസുള്ള മകനെ സൂരജിന് കൈമാറുന്നതിന് ഉന്നത സി.പി.എം നേതാക്കള്‍ ഇടപെട്ടിരുന്നു. അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ സൂരജിനൊപ്പം സി.പി.എം നേതാക്കളും പങ്കെടുത്തിരുന്നു. സി.പി.എം സഹയാത്രികനും ഡി.വൈ.എഫ്.ഐ നേതാവുമായ സൂരജിന് പ്രത്യക്ഷമായും പരോക്ഷമായും സി.പി.എം നേതാക്കള്‍ ചെയ്തുകൊടുത്ത സഹായങ്ങള്‍ പരസ്യമായ രഹസ്യമാണ് എന്നിരിക്കെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ സി.പി.എം പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കു.

നിലവില്‍ ഈ കേസ് അട്ടിമറിക്കുവാനുള്ള നീക്കവും സി.പി.എം കേന്ദ്രങ്ങളില്‍ നടക്കുന്നതായും ഇതിനെതിരെ വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ.സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ് എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...