യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ നിർബന്ധം

For full experience, Download our mobile application:
Get it on Google Play

അബുദാബി : വാക്സിനെടുത്തവർക്കും യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിമാനമിറങ്ങുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമല്ലെന്നതരത്തിൽ എയർ ഇന്ത്യയുടെ അറിയിപ്പ് പ്രചരിച്ചിരുന്നു. അതിന് വിശദീകരണമായി എയർഇന്ത്യ എക്സ്‌പ്രസ് റീജണൽ മാനേജർ പി.പി.സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇന്ത്യയിൽ ആഭ്യന്തര യാത്ര നടത്തുന്ന വാക്സിനെടുത്തവർക്ക് ആർ.ടി.പി.സി.ആർ. ഫലത്തിന്റെ ആവശ്യമില്ല.

ഫെബ്രുവരി 23 മുതൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം എയർസുവിധ പോർട്ടലിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. റിപ്പോർട്ടിന്റെ പ്രിന്റുചെയ്ത പകർപ്പ് യാത്രയിൽ കൈവശം കരുതുകയും വേണം. ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് അടിയന്തരമായി യാത്രചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ. ഫലം സമർപ്പിക്കുന്നത് ഒഴിവാക്കിനൽകണമെന്ന് അപേക്ഷിക്കാൻ എയർസുവിധയിൽ സൗകര്യമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...