ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ നടന്ന നിർണായക പാർലമെൻ്ററി യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം. പാർട്ടിയുടെ ഒൻപത് എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നൽകിയിരുന്നെങ്കിലും എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജുഭാവ് വാജെ എന്നിവർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു. പാർട്ടി വിപ്പ് ലംഘിച്ച എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് അംഗത്വം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിൻ്റെ തീരുമാനം.

യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർ പാർട്ടി വിപ്പ് ലംഘിക്കുകയാണ് ചെയ്തതെന്നും നടപടി ആരംഭിച്ചുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് അയച്ച് വിശദീകരണം തേടും. എംപിമാരുടെ അംഗത്വം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ഇത് തന്ത്രമല്ല ചതിയാണെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു. അവർ ഇപ്പോഴും പാർട്ടി അംഗങ്ങളാണ്, തങ്ങളുടെ ചിഹ്നത്തിൽ വിജയിച്ചവരാണ്. അവർ പാർട്ടി വിപ്പ് ലംഘിച്ചിട്ടുണ്ടെങ്കിൽ, നിയമനടപടികൾ നേരിടും. ബിജെപി രാജ്യത്തെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയം വൃത്തകെട്ടതാക്കി. അതിന് വില നൽകേണ്ടിവരുമെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനാവില്ല ; യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാന്‍ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് കരുതുന്നതായി അമേരിക്കന്‍...

മൂന്നാറിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു

0
ഇടുക്കി: ഇടുക്കി മൂന്നാർ പോത്തമീട്ടിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച്...

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം ; 11 പേര്‍ക്ക് പരുക്ക്

0
സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ്...

ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

0
തിരുവനന്തപുരം : കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ....