ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉദ്ധവ് താക്കറെ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ബാലസാഹിബ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട താക്കറെയെ വിശദമായ പരിശോധനകൾക്ക് വേണ്ടിയാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനായിരുന്ന അദ്ദേഹത്തെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് വിധേയനാക്കി. ഉദ്ധവ് താക്കറെ പൂർണ ആരോഗ്യവാനാണെന്നും പരിശോധനയിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നും ജനസേവനത്തിലേക്ക് മടങ്ങാൻ പൂർണ സജ്ജനാണെന്നും മകൻ ആദിത്യ താക്കറെ അറിയിച്ചു. ഒക്ടോബർ 12ന് ദസ്സറ റാലിക്ക് പിന്നാലെ ഉദ്ധവിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെന്നാണ് വിവരം. 2012ൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ താക്കറെയുടെ ഹൃദയധമനികളിലെ തടസ്സം നീക്കാൻ അന്ന് എട്ട് സ്റ്റെന്‍റുകൾ ഉപയോഗിച്ചിരുന്നു. അതേവർഷം നവംബറിൽ വീണ്ടുമൊരു ആൻജിയോപ്ലാസ്റ്റിക്ക് അദ്ദേഹം വിധേയനായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...