യു.ഡി.എഫ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി വിചാരണ സദസ്സ് ഡിസംബര്‍ 2 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യു.ഡി.എഫ് ആറന്മുള നിയോജകമണ്ഡലം യോഗം 2023 ഡിസംബര്‍ 2 ന് വിചാരണ സദസ്സ് നടത്തുവാന്‍ തീരുമാനിച്ചു. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന വിചാരണ സദസ്സ് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. വിചാരണ സദസ്സില്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍, തൊഴിലിതരായ യുവാക്കള്‍, ചികിത്സാസഹായം നിഷേധിച്ചവര്‍, പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ പ്രതിനിധികള്‍ സംസാരിക്കും.

വിചാരണ സദസ്സില്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 5000 പേരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എം. ഹമീദിന്‍റെ അധ്യക്ഷതയില്‍ ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍, ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്‍സണ്‍ വിളവിനാല്‍, മാലേത്ത് സരളാദേവി, ദീപു ഉമ്മന്‍, ജോണ്‍ കെ. മാത്യൂസ്, ജോണ്‍സ് യോഹന്നാന്‍, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, എം.സി ഷെറീഫ്, ജോര്‍ജ് കുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...