കോന്നിയിലെ യൂ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് ആവേശകരമായ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ യൂ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് ആവേശകരമായ സ്വീകരണം നല്‍കി കോന്നിയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്കൂടിയാണ് കൊച്ചുപറമ്പില്‍. ഇന്നലെ രാത്രി ഏറെ വൈകിയാണ് സതീഷ് കൊച്ചുപറമ്പിലിന്റെ സ്ഥാനാർഥിത്വം കോണ്‍ഗ്രസ് നേത്രുത്വം പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് 4 മണിക്ക് കോന്നി നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തിയായ കുമ്പഴ പാലം ജംങ്ഷനിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, മാത്യു കുളത്തുങ്കല്‍, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മ റോയ്, ബ്ലോക്ക് പ്രസിഡന്റ്മാരായ പ്രവീൺ പ്ലാവിളയിൽ, ദേവകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം എസ് സന്തോഷ്‌കുമാർ, യൂ.ഡി.എഫ് ചെയർമാൻ എബ്രഹാം വാഴയിൽ, കൺവീനർ ഉമ്മച്ചൻ വടക്കേടം എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാർഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോന്നിയിലേക്ക് ആനയിച്ചു. ആന്റോ ആന്റണി എം.പിയും സ്ഥാനാർഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും തുറന്ന വാഹനത്തില്‍ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം നല്‍കിക്കൊണ്ട് സഞ്ചരിച്ചു. ചിറ്റൂർ ശങ്കർ, അബ്ദുൽ മുത്തലിഫ്, ബാബു ചാക്കോ, സാമൂവൽ കിഴക്കുപ്പുറം, റോജി എബ്രഹാം, എലിസബേത്ത് അബു, ബിനിലാൽ, എം വി അമ്പിളി, ഹരികുമാർ പൂതംകര, അജോമോൻ, റെജി പൂവത്തൂർ, ശാന്തിജൻ, മാത്യു ചെറിയാൻ എന്നിവർ സ്വീകരണ ഘോഷയാത്രക്ക്‌ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...