ജോസഫിനെ അനുനയിപ്പിക്കുന്നത് വെല്ലുവിളി : കടുംപിടുത്തത്തിന് കോൺഗ്രസ് നിന്നു കൊടുക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ െഎശ്വര്യകേരളയാത്ര സമാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും സജീവമാക്കി കോണ്‍ഗ്രസും യുഡിഎഫും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. വിവാദങ്ങള്‍ കൂടുതല്‍ സജീവമാക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗുമായുള്ള സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്ന് സീറ്റ് അധികമായി നല്‍കാനാണ് പ്രാഥമിക ധാരണ. കൊല്ലത്തെ ഇരവിപുരം ആര്‍എസ്പി വിട്ടുകൊടുക്കുന്നില്ലെങ്കില്‍ പകരം ചടയമംഗലം, കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റ് കൂടാതെ കൂത്തുപറമ്പും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ കടുംപിടുത്തത്തിന് നിന്നു കൊടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചുകഴിഞ്ഞു. പരമാവധി ഏഴ് സീറ്റ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ തുടങ്ങിയ ചില സീറ്റുകള്‍ക്ക് ജോസഫ് അവകാശ വാദം ഉന്നയിക്കുന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുൻപ് മാണി സി.കാപ്പന്‍ എംഎൽഎ യുഡിഎഫിലാണോ കോണ്‍ഗ്രസിലാണോയെന്ന് ഉറപ്പാക്കണം. കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന പിടിവാശിയിലാണ് കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

അതല്ല പരമാവധി ആളുകളെ യുഡിഎഫിലേക്ക് എത്തിച്ച് എന്‍സിപിയെ ദുര്‍ബലമാക്കണമെന്നാണ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ നിലപാട്. പക്ഷേ ഒരു സീറ്റില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും തിരഞ്ഞെടുപ്പ് വരെ സജീവമായി നിലനിര്‍ത്താനാണ് യുഡിഎഫിന്റ തീരുമാനം. ഇതിനുള്ള മാര്‍ഗങ്ങളും അടുത്ത ദിവസത്തെ യോഗം തീരുമാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...