കൊട്ടാരക്കരയിലെ യുഡിഎഫ് പരാജയം : രണ്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട് ഡിസിസി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പരാജയത്തിന് പിന്നാലെ കർശന നടപടികളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എഴുകോൺ നെടുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പൂർണ്ണമായും പിരിച്ചുവിട്ടു. മണ്ഡലത്തിൽ വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഈ കമ്മിറ്റികൾ പരാജയപ്പെട്ടു എന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആയിഷ പോറ്റി കെ.എൻ. ബാലഗോപാലിനോട് പരാജയപ്പെട്ടത് ജില്ലാ നേതൃത്വത്തിന് വലിയ ആഘാതമായി മാറിയിരുന്നു.

കൊല്ലം ജില്ലയിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കൊട്ടാരക്കരയിലെ തോൽവി കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. വിജയമുറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നിട്ടും എഴുകോൺ, ഉമ്മന്നൂർ തുടങ്ങിയ യുഡിഎഫ് ഭരണമുള്ള ഇടങ്ങളിൽ പോലും പ്രതീക്ഷിച്ച ഭൂരിപക്ഷം വോട്ടുകൾ സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. നെടുവത്തൂരിൽ 2500-ന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് 1000-1500 വോട്ടുകളിലേക്ക് ചുരുങ്ങിയതാണ് പരാജയത്തിലേക്ക് നയിച്ച പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നൽകിയ ഈ നോട്ടീസിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും ഇദ്ദേഹത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുക. കൊട്ടാരക്കരയിലെ പരാജയം അതീവ ഗൗരവകരമായി കണ്ട് ആവശ്യമായ തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിസിസി തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...