ചിന്തൻ ശിബിരം രാമപുരത്ത് ; ‘യു.ഡി.എഫ് അസംതൃപ്തരെ പിടികൂടി എൽ.ഡി.എഫ് ‘ യു.ഡി.എഫിന് ഭരണം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

പാലാ : കോഴിക്കോട്ടെ കോൺഗ്രസ് ചിന്തൻ ശിബിരം എൽ.ഡി.എഫിൽ അതൃപ്തിയുള്ളവരെ സ്വാഗതം ചെയ്യുന്നതായിരുന്നുവെങ്കിൽ കേ.കോൺ (എം)ന്റെ രാമപുരം ചിന്തൻ ശിബിരം യു.ഡി.എഫിലെ അതൃപ്തരെ സ്വാഗതം ചെയ്യുന്നതായിരുന്നു. എൽ.ഡി.എഫ് ഇട്ട പാലത്തിലൂടെ യു ഡി.എഫ് അംഗം എൽ.ഡി.എഫിന്റെ കൈ പിടിച്ച് പാലം കടക്കുകയും ചെയ്തു. എൽ.ഡി.എഫ് ആഹ്വാനം മണിക്കൂറിനുള്ളിൽ വിജയം കാണുകയും ചെയ്തു.

യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ടായിരുന്ന രാമപുരത്തെ മുന്നണിയിലെ അസംതൃപ്ത അംഗമായിരുന്ന ഷൈനി സന്തോഷ് എൽ.ഡി.എഫിനോടൊപ്പം എത്തി. മിനിട്ടുകൾക്കുള്ളിൽ എൽ.ഡി.എഫ് പിന്തുണയിൽ വീണ്ടും പ്രസിഡന്റാവുകയും ചെയ്തു. ഷൈനി പ്രസിഡന്റായിരുന്ന കാലയളവിൽ വൈസ് പ്രസിഡന്റ് ജോസഫ് വിഭാഗം അംഗത്തിന്റെ ഇടപെടലുകൾ സൃഷ്ടിച്ച അലോസരങ്ങളും കോൺഗ്രസിലെ ഗ്രൂപ്പിസങ്ങളും സുഗമമായ പഞ്ചായത്ത് ഭരണം അസാദ്ധ്യമാക്കിയതാണ് പടലപിണക്കത്തിന് ഇടയാക്കിയത്.

പഞ്ചായത്തിന്റെ വാർഷിക പദ്ധതി നടത്തിപ്പ് വളരെ പിന്നിലായി തീരുകയും ചെയ്തിരുന്നു. ഇതിൽ എൽ.ഡി.എഫ് പ്രതിഷേധം നടത്തി വരുന്നതിനിടയിലാണ് യു.ഡി.എഫ് സമ്മർദ്ദം ചെലുത്തി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും രാജിവയ്പിച്ചത്. ഈ വർഷത്തെ പദ്ധതികൾക്ക് നാളിതുവരെ അംഗീകാരം വാങ്ങുവാനുള്ള നടപടികൾ ആരംഭിച്ചതുമില്ല. ഷൈനി തുടർന്നിരുന്നുവെങ്കിൽ അഞ്ചു വർഷവും പിന്തുണ നൽകുമായിരുന്നുവെന്ന് എൽ.ഡി.എഫ് നേതാവും കേരള കോൺ.(എം) കക്ഷി നേതാവുമായ സണ്ണി പൊരുന്ന കോട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏതാനും മാസം മുൻപാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കേരള കോൺ.(എം) പ്രതിനിധിയെ എൽ.ഡി.എഫ് മുന്നണിയിൽ മത്സരിച്ച് വിജയിച്ച അംഗത്തിന്റെ പിന്തുണയിൽ അവിശ്വാസത്തിലൂടെ യു.ഡി.എഫ് പുറത്താക്കിയിരുന്നത്. ഇതിനുള്ള മധുര പ്രതികാരമാണ് എൽ.ഡി.എഫ് രാമപുരത്ത് നടത്തിയത്. ഈയിടെ പാലാമണ്ഡലത്തിൽ നടന്ന വിവിധ സഹകരണ സംഘതെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം ആഘോഷിച്ചു കൊണ്ടിരുന്ന എൽ.ഡി.എഫിന് മറ്റൊരു രാഷ്ട്രീയ വിജയം കൂടി രാമപുരം സമ്മാനിച്ചിരിക്കുകയാണ്.

പാലാ മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്താണ് രാമപുരം ഇവിടെ പിടിമുറുക്കുവാനുള്ള യു.ഡി.എഫ് തന്ത്രങ്ങളാണ് പാളിയത്‌. അതോടൊപ്പം ജില്ലയിൽ ലഭിക്കാമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ജോസഫ് വിഭാഗത്തിനും നഷ്ടമായി. നേരത്തെ കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ കേരള കോൺഗ്രസ് (എം)ൽ എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...