ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ യുഡിഎഫിന്റെ വടക്കന്‍ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കന്‍ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ‘കടലിനും കടലിന്റെ മക്കള്‍ക്കുംവേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തി ടി.എന്‍.പ്രതാപന്‍ എംപി നയിക്കുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് കസബ കടപ്പുറത്ത് വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന സമ്മേളനം.

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെയുള്ള പ്രതിഷേധ ജാഥ തീരപ്രദേശങ്ങളിലൂടെയും മത്സ്യഗ്രാമങ്ങളിലൂടെയും കടന്നുപോകും. ധാരണാപത്രങ്ങള്‍ റദ്ദാക്കിയെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വിഷയം സജീവമായി നിര്‍ത്താനാണ് യുഡിഎഫ് നീക്കം. ഷിബു ബേബി ജോണ്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ നാളെ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രണ്ടു മേഖല ജാഥകളും മാര്‍ച്ച് അഞ്ചിന് കൊച്ചിയില്‍ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...