പത്തനംതിട്ടയിൽ യുഡിഎഫ്-എൻഡിഎ വോട്ട് കച്ചവടം ; ആറന്മുളയിലെ തോൽവിയിൽ ന്യായീകരണവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ ആറന്മുള അടക്കമുള്ള മണ്ഡലങ്ങളിൽ യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിൽ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ആറന്മുള നിയോജക മണ്ഡലത്തിൽ ബിജെപിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ഏകദേശം പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഈ വോട്ടുകൾ യുഡിഎഫിലേക്ക് മറിഞ്ഞതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല ഒഴികെ ജില്ലയിലെ ബാക്കി നാല് മണ്ഡലങ്ങളിലും ഇത്തരത്തിൽ വോട്ട് കച്ചവടം നടന്നതായി അദ്ദേഹം ആരോപിച്ചു. ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി 19,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മന്ത്രി വീണാ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ പ്രവർത്തനങ്ങളിലെ പോരായ്മയാണെന്ന ആരോപണങ്ങളെ രാജു എബ്രഹാം തള്ളി. വീണാ ജോർജ് മികച്ച സ്ഥാനാർത്ഥിയും മന്ത്രിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കിയത് വീണാ ജോർജാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി കബ്ബ്

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി ക്ലബ്....

പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര നഷ്ട പരിഹാരം നൽകണം : അഖിലേന്ത്യ കിസാൻ...

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിരമായി...

മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക...