പത്തനംതിട്ട : സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന വനം കൊള്ളയെപ്പറ്റി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം നാളെ ജില്ലയിലെ വനം കൊള്ള നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ 1940 ഹെക്ടര്‍ ഭൂമി മാത്രമാണ് വ്യവസ്ഥകളോടുകൂടി പട്ടയം നല്‍കിയിട്ടുള്ളതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. ജില്ലയില്‍ റാന്നി നീരേറ്റുകാവ്, പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉളിയനാട്, പറയന്‍തോട്, അടൂര്‍ പതിനാലാം മൈല്‍ എന്നിവിടങ്ങളിലാണ് മരങ്ങള്‍ മുറിച്ചു മാറ്റിയതെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നതിനാണ് യു.ഡി.എഫ് സംഘം എത്തുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.