ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി. കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ടയില്‍ നടത്തിയ ധർണ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കും 5000 രൂപ അടിയന്തിര ധനസഹായം അനുവദിക്കുക. തൊഴിലാളികൾക്ക് തിരിച്ചടക്കുന്ന വ്യവസ്ഥയിൽ പതിനായിരം രൂപ പലിശ രഹിത വായ്പ നൽകുക. ഒരുവർഷത്തെ തൊഴിലാളികളുടെ അംശാദായ വിഹിതം പൂർണമായും ഒഴിവാക്കുക. തൊഴിലാളികളുടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തുക. സ്കേറ്റഡ് വിഭാഗം തൊഴിലാളികൾക്ക് ഒരു തവണകൂടി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുക. അവർക്ക് നിലവിൽ 1000 രൂപ ധനസഹായം അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മോട്ടോർ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്  എ.ഡി ജോൺ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്  പി കെ ഇഖ്ബാൽ, ജില്ലാ ജനറൽ സെക്രട്ടറി പി കെ ഗോപി, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്  അജിത് മണ്ണിൽ, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ്  മോഹൻകുമാർ, ബദറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...