തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സജി സാമിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു ; പണം മക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ സജിക്കൊപ്പം ഒളിവില്‍ പോയ മാനേജിംഗ് പാട്ണറായ ഭാര്യ റാണിയെയും കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിന്റെ വസ്തു ഇടപാടുകളും പോലീസ് പരിശോധിക്കും. റാണി നിലവില്‍ ഒളിവിലാണ്. തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ പ്രതി സജി സാമിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. റിമാന്‍ഡിലുള്ള സജി സാമിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.

മക്കളുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സൈബര്‍ സാമ്പത്തിക വിദഗ്ധര്‍ക്കൂടി അന്വേഷണത്തില്‍ പങ്കാളികളാണ്. തട്ടിപ്പിന് പിന്നിലെ ആസൂത്രണ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സ്വര്‍ണ പണയം കുറഞ്ഞതും പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയുമാണ് തിരിച്ചടിയായതെന്ന സജിയുടെ മൊഴിയും പോലീസ്  വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...