സിപിഎം-എസ്ഡിപിഐ ഡീൽ ആരോപണം യുഡിഎഫ് ശക്തമാക്കി ; എല്ലാവരുമായും സിപിഎമ്മിന് ധാരണയെന്ന് പിഎംഎ സലാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം – എസ്.ഡി.പി.ഐ ഡീൽ ആരോപണം യുഡിഎഫ് ശക്തമാക്കി. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സി.പി.എമ്മിന് പിന്തുണ നൽകുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. എസ്ഡിപിഐ വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സൂചനകൾ. ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് എസ്ഡിപിഐ നേതാക്കൾ പരസ്യമായി പറയുന്നുണ്ടെങ്കിലും, മങ്കട, വേങ്ങര തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ സാധ്യതയുണ്ട്. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ സി.പി.എം എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണ തേടുന്നുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു.

സിപിഎമ്മിന് എല്ലാവരുമായും ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഒരുഭാഗത്ത് ബിജെപിയുമായും മറുഭാഗത്ത് എസ്ഡിപിഐയുമായും സി.പി.എം ധാരണയിലെത്തുന്നുവെന്നും പി.എം.എ. സലാം പുനലൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കി. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും തന്നോട് സ്ഥാനാർത്ഥിയാകാൻ പാർട്ടി പറഞ്ഞില്ലെന്നും അതിൻ്റെ കാരണം പുറത്തു പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...