കേരളം കള്ളക്കടുത്തുകാരുടെയും ലഹരി മാഫിയകളുടെയും ഹബ് : യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളം കള്ളക്കടത്തുകാരുടെയും ലഹരി മാഫിയകളുടെയും ഹബ് ആയി മാറിയതായി സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു. സി.പി.എം ഭരണത്തില്‍ കേരളത്തിലെ ഭരണ സംവിധാനത്തിന്റെ അടിത്തറ തകര്‍ന്നതായി അദ്ദേഹം ആരോപിച്ചു. കള്ളക്കടത്തുകാരുടെയും പാര്‍ട്ടി നേതാക്കന്മാരുടെ മക്കളുടേയും അഴിമതികള്‍ക്ക് സഹായം നല്‍കുന്ന തണല്‍ വൃക്ഷമായി കേരളാ മുഖ്യമന്ത്രി മാറിയതായി സി.പി ജോണ്‍ കുറ്റപ്പെടുത്തി.
യു.ഡി.എഫ് സ്പീക്ക് അപ് കേരളാ മൂന്നാംഘട്ട സത്യഗ്രഹ പരിപാടി പത്തനംതിട്ട കളക്‌ട്രേറ്റിനു മുന്‍പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സനോജ് മേമന, ഫോര്‍വേഡ് ബ്ലോക്ക് പ്രസിഡന്റ് ശ്രീകോമളന്‍, സി.എം.പി ജില്ലാ ജോയിന്റ് സെക്രട്ടറി തങ്കമ്മ രാജന്‍, ശാന്തിജന്‍ ചൂരക്കുന്ന്, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമന്‍ കൊണ്ടുര്‍, തോപ്പില്‍ ഗോപകുമാര്‍, ഡി.സി.സി ഭാരവാഹികളായ അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, അഡ്വ. എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, വി.ആര്‍ സോജി, അഡ്വ. ഡി.എന്‍ ത്രിദീപ്, ടി.കെ സാജു, അബ്ദുള്‍കലാം ആസാദ്, ബാബു വര്‍ഗ്ഗീസ്, സമദ് മേപ്രത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...