പത്തനംതിട്ട : ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടന്ന കുന്നന്താനം, കുറ്റൂര്‍, റാന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ യു.ഡി.എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കഴിഞ്ഞ ലോകസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ യു.ഡി.എഫിനുണ്ടായ മികച്ച വിജയത്തിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ വാര്‍ഡുകളിലും നേടിയ വിജയം ജനങ്ങള്‍ പൂര്‍ണ്ണമായും യു.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും യു.ഡി.എഫിന് വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് ഡി.സി.സി. നന്ദി രേഖപ്പെടുത്തുന്നതായി ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























