എടത്വ :കേരളത്തിലെ സാധാരണക്കാരുടെ ആശ്രയവും സ്ഥിരംജീവനക്കാരും പെൻഷൻകരും ഉൾപ്പെടെ എഴുപതിനായിരത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗവും ഏകദേശം ഒന്നേകാൽ ലക്ഷം കോടിരൂപയുടെ ആസ്തിയുള്ളതുമായ കേരളത്തിന്റെ അഭിമാനമായ പൊതുമേഖല സ്ഥാപനത്തെ കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുപക്ഷ ഗവണ്മെന്റ്ന്റെ ഭരണം ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു.
അശാസ്ത്രിയ പരിഷ്കരണത്തിന്റെ മറവിൽ സർവീസുകൾ വെട്ടിക്കുറച്ചും പുതിയ ബസുകൾ നിരത്തിലിറക്കാതെ സ്വകാര്യമേഖല സഹായിച്ചും പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടും സ്ഥാപനത്തിന്റെ വസ്തുക്കൾ പാട്ടം എന്ന ഓമനപേരിൽ തങ്ങളുടെ ബിനാമികൾക്കു കൈമാറിയും തങ്ങളുടെ പാർട്ടിയുടെ നിയന്ത്രണത്തിൽ കെ എസ് ആർ ടി സി യ്ക്ക് ബദലായി സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചും തൊഴിലാളികളെ സമൂഹമധ്യത്തിൽ അധിക്ഷേപിച്ച തൊഴിലാളി ഗവണ്മെന്റ് മാപ്പ് അർഹിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.
ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി വി എ ജോബ് വിരുത്തികരി ഉൽഘാടനം ചെയ്തു. അജിത് എസ് അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജേന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന പ്രതിനിധികളായ വിനോദ് കെ റ്റി, ജോസ് മാത്യു, എസ് സനൽ കുമാർ, അഭിലാഷ് കെ പി, ജിനു ബി നായർ പി ർ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഓരോ സ്ഥിരം ജീവനക്കാരും പെൻഷൻകാരും 10 എൽ ഡി എഫ് വോട്ടുകൾ വീതം യു ഡി എഫിനു ചെയ്ക്കുവാൻ വേണ്ട പ്രവർത്തനം വീടുകൾ കയറി നടത്തും.