വൈക്കം മുനിസിപ്പാലിറ്റിയുടെ ഭരണം യുഡിഎഫ്ന്

For full experience, Download our mobile application:
Get it on Google Play

വൈക്കം : വൈക്കം മുനിസിപ്പാലിറ്റിയുടെ ഭരണം നിലനിര്‍ത്തി യുഡിഎഫ്. തിങ്കളാഴ്ച നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാധിക ശ്യാം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അധികാരം പങ്കിടല്‍ ധാരണ പ്രകാരം അടുത്തിടെ സ്ഥാനമൊഴിഞ്ഞ രേണുക രതീഷിന് പകരമാണ് പുതിയ ചെയര്‍പേഴ്‌സണ്‍. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി സുശീല എം നായര്‍ക്ക് 10 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാധിക ശ്യാമിന് 11 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ഒ.മോഹനകുമാരിക്ക് നാല് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കൗണ്‍സിലിലെ രണ്ട് സ്വതന്ത്ര അംഗങ്ങളില്‍ എ.സി മണിയമ്മ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. മറ്റൊരു സ്വതന്ത്ര അംഗമായ അയ്യപ്പന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 26 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 11 അംഗങ്ങളും എല്‍ഡിഎഫിന് ഒമ്പതും, ബിജെപിക്ക് നാലും ബാക്കിയുള്ള രണ്ട് പേര്‍ സ്വതന്ത്രരുമാണ്. ആദ്യ റൗണ്ടില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒരു വോട്ടിന്റെ വ്യത്യാസം വന്നതോടെ കുറഞ്ഞ വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി മറ്റൊരു റൗണ്ട് തെരഞ്ഞെടുപ്പ് നടത്തി. എന്നാല്‍ വോട്ട് നില അതേപടി തുടരുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...