യുജിസി നെറ്റ് പരീക്ഷ; ചോദ്യപേപ്പറിൽ അബദ്ധങ്ങളുടെ ഘോഷയാത്ര , ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദേശീയതല മത്സരപരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചർച്ചയാകുന്നതിനിടെ യു.ജി.സി നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യപേപ്പറിനെതിരെ വ്യാപക പരാതികളുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. അക്ഷരത്തെറ്റുകൾ, പ്രമുഖ സോഷ്യോളജിസ്റ്റുകളുടെ പേരുകളിലെ പിഴവുകൾ, തെറ്റായ ഹിന്ദി വിവർത്തനം, ആവർത്തിച്ച ചോദ്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പരിശോധന ആരംഭിച്ചു. ജൂൺ 30-ന് നടന്ന സോഷ്യോളജി പരീക്ഷയിലാണ് ഗുരുതര പിഴവുകൾ ഉണ്ടായതെന്നാണ് ആരോപണം. ചോദ്യപേപ്പറിൽ നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും പ്രമുഖ ചിന്തകരുടെ പേരുകളിലെ തെറ്റായ അച്ചടിയും ഉണ്ടായതായി ഉദ്യോഗാർത്ഥികൾ പറയുന്നു. ഇത് സാധാരണ പ്രിന്റിങ് പിശകല്ലെന്നും ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും ഗുണനിലവാര പരിശോധനയിലും സംഭവിച്ച വീഴ്ചയാണെന്നും അവർ ആരോപിക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...