എഫ്സിഎന്‍ആര്‍(ബി) നിക്ഷേപ പലിശ നിരക്കുകള്‍ 7.13 ശതമാനമായി ഉയര്‍ത്തി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദേശനാണ്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും എന്‍ആര്‍ഐ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് 7.13 ശതമാനമായി വാര്‍ഷിക പലിശ നിരക്ക് ഉയര്‍ത്തി.
ആര്‍ബിഐയുടെ ഈ നീക്കം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ചൊരു അവസരമൊരുക്കുന്നതിനും സഹായിക്കുമെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ്, ടിഎഎസ്സി, ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനവുമായ ബാങ്കിംഗ് സേവനങ്ങളിലൂടെ പ്രവാസികള്‍ക്ക് മികച്ച ദീര്‍ഘകാല മൂല്യം ഉറപ്പാക്കാനും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളികളാകാനും ഉജ്ജീവന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഹിതേന്ദ്ര ഝാ കൂട്ടിച്ചേര്‍ത്തു

പുതിയ നിരക്കുകള്‍ പ്രകാരം 3 മുതല്‍ 5 വര്‍ഷം വരെയുള്ള യുഎസ് ഡോളര്‍ എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 7.13 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കും. ഇത് നിലവില്‍ ബാങ്കിംഗ് മേഖല ലഭ്യമാക്കുന്നതില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതും ആകര്‍ഷകവുമായ പലിശ നിരക്കുകളിലൊന്നാണ്.
സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ അവസരങ്ങള്‍ ഉറപ്പുനല്‍കുന്നതിലൂടെ ഇന്ത്യയെ പ്രവാസികളുടെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....