കുടുംബാംഗത്തിന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു കെ

For full experience, Download our mobile application:
Get it on Google Play

യു കെ : കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. കുടുംബാംഗത്തിന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധിയില്‍ 55 ശതമാനത്തിലധികം വര്‍ധന ഏര്‍പ്പെടുത്തി. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇത് 38,700 പൗണ്ടായി ഉയര്‍ത്തിയേക്കും. നിലവില്‍ 29,000 പൗണ്ടിന് താഴെ വരുമാനമുള്ളവര്‍ക്ക് കുടുംബാംഗത്തെ സ്‌പോണ്‍സര്‍ ചെയ്യാനാകില്ല. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ പകുതിയോളം പേരുടേയും മാസവരുമാനം 39,000 പൗണ്ടില്‍ താഴെയാണ്.

ബ്രിട്ടണിലേക്ക് കുടിയേറുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര യുവാക്കളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്ന് വരുന്നവരാണ്. അവരില്‍ വലിയൊരു ശതമാനം പേരും ഉന്നത പഠനത്തിനായാണ് യു കെയിലേക്ക് കുടിയേറുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം യു കെയിലെത്തുന്ന ഡിപ്പെന്റന്റുകള്‍ ആകെ ഡിപ്പന്റന്റുകളുടെ എണ്ണത്തിന്റെ 38 ശതമാനം വരുമെന്നാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. വരുമാനപരിധിയില്‍ വളരെപ്പെട്ടെന്ന് ഇത്രയും വലിയ വ്യത്യാസം വരുന്നത് ഇന്ത്യയില്‍ നിന്ന് യു കെയിലേക്ക് കുടിയേറുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ്

0
കോട്ടയം: മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍...