യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ ; 1.3 ദശലക്ഷം പൗണ്ടിന് ശില്‍പം വാങ്ങി ഋഷി സുനക് – വിവാദം

For full experience, Download our mobile application:
Get it on Google Play

യുകെ: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ യുകെ പാടുപെടുമ്പോള്‍ വെങ്കല ശില്‍പം വാങ്ങാന്‍ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവഴിച്ച പ്രധാനമന്ത്രി ഋഷി സുനക് വിവാദത്തില്‍. തന്റെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനിലേക്ക് വേണ്ടിയാണ് വെങ്കല ശില്‍പം വാങ്ങാന്‍ സര്‍ക്കാര്‍ പണം ചിലവഴിച്ചത്. ഏകദേശം 1.3 ദശലക്ഷം പൗണ്ടാണ് ഇതിനായി നീക്കിവെച്ചത്. 12 കോടിയിലധികം രൂപ വരുമിത്. സംഭവം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.

യുകെയില്‍ വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ വിവാദ നടപടി. ഒരു പ്രമുഖ ബ്രിട്ടീഷ് കലാകാരനില്‍ നിന്ന് ശില്‍പം വാങ്ങാനുള്ള യുകെ ഗവണ്‍മെന്റിന്റെ തീരുമാനം പൗരന്മാരുടെ കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഹെന്റി മൂറിന്റെ വര്‍ക്കിംഗ് മോഡല്‍ ഫോര്‍ സീറ്റഡ് വുമണ്‍ എന്ന ശില്‍പമാണ് ക്രിസ്റ്റീസിന്റെ ലേലത്തില്‍ വെച്ച് ഗവണ്‍മെന്റ് ആര്‍ട്ട് കളക്ഷന്‍ സ്വന്തമാക്കിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മൂറിന്റെ സീറ്റഡ് വുമണ്‍ ശില്‍പങ്ങളിലെ ഏറ്റവും അമൂല്യമാണ് ഈ സൃഷ്ടിയെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത് പൊതു ഫണ്ടുകളുടെ അമിതമായ ഉപയോഗമായി കണക്കാക്കാമെന്ന് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 40 വര്‍ഷമായി 10 ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനില്‍ മൂറിന്റെ ഒരു ശില്‍പമുണ്ട്. ലണ്ടനിലെ വൈറ്റ്ഹാളിലെ സ്ഥാപനങ്ങളിലും ലോകമെമ്പാടുമുള്ള കെട്ടിടങ്ങളിലുമായി യുകെയുടെ ഗവണ്‍മെന്റ് ആര്‍ട്ട് കളക്ഷന് അത്തരം വിലപിടിപ്പുള്ള 14,000 കലാരൂപങ്ങള്‍ സ്വന്തമായുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...