കീവ് : ജര്‍മ്മനിയില്‍ ജി – 7 ഉച്ചകോടിയ്ക്കായി അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഒത്തുകൂടിയതിന് പിന്നാലെ യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ.മദ്ധ്യ കീവിലെ ഷെവ്ചെന്‍കീവ്സ്കി ജില്ലയിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ നടന്ന റഷ്യന്‍ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ നാല് സ്ഫോടനങ്ങളാണ് കീവിലുണ്ടായത്.പിന്നാലെ തെക്കന്‍ മേഖലയിലും രണ്ട് സ്ഫോടനങ്ങളുണ്ടായി. ചെര്‍ണീവ്, സൈറ്റോമയര്‍, ലിവീവ് എന്നിവിടങ്ങളിലെ മൂന്ന് യുക്രെയിന്‍ സൈനിക പരിശീലന കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തി. കീവിലെ ഒരു മിസൈല്‍ ഫാക്ടറിയ്ക്ക് നേരെ തങ്ങള്‍ വ്യോമാക്രമണം നടത്തിയെന്നും എന്നാല്‍ പ്രദേശത്തെ ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായത് യുക്രെയിന്റെ വ്യോമ പ്രതിരോധ മിസൈലിലൂടെയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
കീവിൽ റഷ്യൻ മിസൈലാക്രമണം
RECENT NEWS
Advertisment