യുക്രൈനിലെ രക്ഷാദൗത്യം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മമത ബാനര്‍ജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റഷ്യന്‍ അധിനിവേശം തീവ്രമായ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയത്തേക്കാള്‍ മനുഷ്യത്വത്തിനാണ് ഈയവസരത്തില്‍ പ്രധാന്യം നല്‍കേണ്ടതെന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 28ന് തന്നെ മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

രക്ഷാദൗത്യത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചെന്നും ഇനി കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ ഇടപെടേണ്ടതെന്നും മമത ചൂണ്ടിക്കാട്ടി. കോവിഡ് ലോകത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ഇനിയതൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ലോകസമാധാനം നിലനിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്നും അവര്‍ പറഞ്ഞു. ഇന്ന് മമത ബാനര്‍ജി തെരഞ്ഞെടുപ്പ് റാലി നടത്തുമെന്ന് ടി.എം.സി വൃത്തങ്ങള്‍ അറിയിച്ചു. സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായി ചേര്‍ന്നാണ് മമത റാലി നടത്തുന്നത്. ഇരുവര്‍ക്കുമൊപ്പം രാഷ്ട്രീയ ലോക്ദള്‍ തലവനായ ജയന്ത് ചൗധരിയും റാലിയില്‍ പങ്കെടുക്കും.

യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഗാസിയാബാദ് ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. 200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...