റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം ശക്തമാകുന്നതിനിടെ മോസ്കോ മേഖലയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മറ്റ് മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഞായറാഴ്ച ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അപകടമുണ്ടായത്. ആക്രമണത്തിൽ ആകെ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കിയിരുന്നില്ല. തുടർന്നാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് എംബസി സ്ഥിരീകരിച്ചത്.

ആക്രമണം നടന്ന സ്ഥലം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായും തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി മാനേജ്‌മെന്റുമായും ചേർന്ന് എംബസി പ്രവർത്തിച്ചുവരികയാണ്. മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...