അസമിൽ സമാധാനം : ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പ് വച്ചത്. അരബിന്ദ രാജ്കോവ ഉൾപ്പെടെ 16 ഉൾഫ പ്രതിനിധികൾ കരാർ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫയുടെ മറ്റൊരു വിഭാ​ഗം വിട്ടുനിന്നു. പരമാധികാര അസം വേണമെന്ന ആവശ്യമുയർത്തി 1979ലാണ് ഉൾഫ രൂപീകരിക്കപ്പെട്ടത്. ഉൾഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികൾ അം​ഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരി​ഗണിക്കുമെന്നു അമിത് ഷാ പ്രതികരിച്ചു. കരാറിനെ കേന്ദ്ര സർക്കാർ മാനിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. അസമിനെ സംബന്ധിച്ചു ചരിത്ര ദിനമാണെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനും അസമിലെ തനത് നിവാസികൾക്കു കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങളാണ് ഉൾഫ മുന്നോട്ടു വച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...

നേരത്തെ മൂന്ന് ആനകള്‍ ; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

0
ഗുരുവായൂര്‍ : മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25...

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....