പത്തനംതിട്ട : വിദ്യാർത്ഥി പ്രസ്ഥാനം മിഷണറി ഫോറത്തിന്റെ നേതൃത്വത്തിൽ തിരുവല്ല സിഎസ്‌ഐ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഡിഫ് സ്കൂളിൽ വെച്ചു നടന്ന പരിപാടി സി എസ് ഐ മധ്യ കേരള മഹാ ഇടവക മുൻ അധ്യക്ഷൻ റൈറ്റ് റവ. തോമസ് സാമൂവൽ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അലക്സ് തെക്കൻനാട്ടിൽ ഉദ്ഘാടനം ചെയ്തു.
ശ്രവണസഹായി വിതരണം അഭി. തിരുമേനിക്കും സ്കൂൾ അധികാരികൾക്കും നൽകികൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. ഫാ. വിവേക് വർഗീസ് നിർവ്വഹിച്ചു. മിഷണറി ഫോറം സെക്രട്ടറി റൂബൻ കുര്യൻ ജേക്കബ് പ്രോഗ്രാമിന് നേതൃത്വം നൽകി കൃതജ്ഞത അറിയിച്ചു. ഫാ. ഷിബു ടോം വർഗീസ്, ഫാ. ജോബിൻ മാമ്മൻ, വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര ഭാരവാഹികൾ, നിരണം ഭദ്രാസന വിദ്യാർത്ഥി പ്രസ്ഥാനം പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























