ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദ് ജയിൽ മോചിതനായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കലാപക്കേസിലെ പ്രതി ഉമർ ഖാലിദ് ജയിൽ മോചിതനായി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി കർകർദൂമ കോടതിയിൽ നിന്ന് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് തിഹാർ ജയിലിൽ നിന്നും അദ്ദേഹം മോചിതനായത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഉമർ ഖാലിദ് കോടതിയെ സമീപിച്ചിരുന്നു.

ഒരാഴ്ച്ചത്തെ ജാമ്യമാണ് ഉമർ ഖാലിദിന് ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണിത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ ഇടക്കാല ജാമ്യം റദ്ദാക്കും. കോടതി ഉത്തരവ് പ്രകാരം ഡിസംബർ 30ന് ഉമർ ഖാലിദ് കീഴടങ്ങണം.

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ സൂഢാലോചന നടത്തിയെന്നുമായിരുന്നു ഉമർ ഖാലിദിനെതിരായ ആരോപണം. യുഎപിഎയ്‌ക്കൊപ്പം ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ഉമർ ഖാലിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡൽഹിയിലെ ജാമിഅയിലും വടക്കുകിഴക്കൻ ഡൽഹിയിലും വ്യാപക പ്രതിഷേധം നടന്നിരുന്നു. തുടർന്ന് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടന്ന സംഘർഷത്തിലും വംശഹത്യയിലും 53 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...