തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവെന്ന രഹസ്യവിവരത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റേഗേഷൻ യൂണിറ്റ്- രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് കൈക്കൂലി വാങ്ങുന്നവെന്ന രഹസ്യവിവരത്തില്‍ കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ചില ഏജന്‍റുമാർ ഓഫീസിൽ വന്നു പോവുകയും ചെയ്തു.

ഉച്ചക്ക് ശേഷം മൂന്നു മണിയോട ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിൽ ഓഫീസിലേക്ക് വിജിലൻസ് ഉദ്യോഗസ്ഥർ കയറി. ഒരു ഉദ്യോഗസ്ഥന്‍റെ മേശക്കുള്ളിൽ നിന്നും പണം കണ്ടെത്തി. ഒരു പഴയവീടാണ് ഓഫീസായി പ്രവർത്തിക്കുന്നത്. ഇതിന്‍റെ അടുക്കളഭാഗത്തിട്ടിരുന്ന ഒരു മേശയിൽ നിന്നും പണം പിടിച്ചു. അവിടെ നിന്നും ഒരു മദ്യ കുപ്പിയും ഗ്ലാസും കണ്ടെത്തി. 12,000 രൂപയാണ് കണ്ടെത്തിയത്. പാരിതോഷികമായി മദ്യം വാങ്ങി ഉദ്യോഗസ്ഥർ ഓഫീസിൽ വെച്ച് കുടിക്കാറുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പരിശോധനയെ കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. ഓഫീസിൽ കൂട്ട സ്ഥലമാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....