കുടുംബവഴക്ക് : അമ്മാവന്‍ അനന്തിരവിനെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി ആനവിലാസം മേലേമാധവന്‍കാനം സ്വദേശി മണികണ്ഠനാണ് മരിച്ചത്. പ്രതി പവന്‍ രാജിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട മുപ്പത്തിനാലുകാരനായ മണികണ്ഠന്റെ മാതൃസഹോദരനാണ് 58 കാരനായ പവന്‍രാജ്.

കഴിഞ്ഞ ദിവസം പവന്‍രാജിന്റെ മകളുടെ ഭര്‍ത്താവും കൊല്ലപ്പെട്ട മണികണ്ഠനും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ പവന്‍രാജ് ഉച്ചയോടെ മണികണ്ഠന്റെ വീടിന് സമീപമെത്തി. റോഡില്‍ വെച്ച്‌ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഉന്തുതള്ളിലുമെത്തി. ഇതിന് പിന്നാലെ പവന്‍രാജ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മണികണ്ഠനെ കുത്തിവീഴ്‌ത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മണികണ്ഠനെ ഉടന്‍ തന്നെ കുമളിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സംഭവമറിഞ്ഞ് കുമളി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മണികണ്ഠനെ കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...