നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ നേതാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍ : നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ നേതാവ് പോലീസ് പിടിയില്‍. ബി.ജെ.പി ആലത്തൂര്‍ മണ്ഡലം ഐ.ടി സെല്‍ കോഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന്‍ മുരളിയെയാണ് (28) ആലത്തൂര്‍ സി.ഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലിസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് പാലക്കാട് എസ്.പിയുടെ നിര്‍ദേശാനുസരണം റെയ്ഡ് നടത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഐ.ടി ആക്‌ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ റഹിമാന്‍, എ.എസ്.ഐ ബാബു പോള്‍, ഡബ്ല്യു.സി.പി.ഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ അനൂപ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...