വീണ്ടും രാഷ്ട്രീയ കൊലപതകം : തൃശ്ശൂരില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍. എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് (26) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ആക്രമണത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. സനൂപിന്റെ സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍, അഭിജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. ഒരു സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവിടാനാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ഒരു കൂട്ടം ആളുകളുമായി വാക്കേറ്റുമുണ്ടാവുകയും ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയുമായിരുന്നുവെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...