കട്ടുപ്പാറ പാലത്തിന് സമീപം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ: കട്ടുപ്പാറ പാലത്തിന് സമീപം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കട്ടുപ്പാറ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ കക്കറന്‍ അബ്ദുവിന്റെ മകന്‍ തൗഹീദി(18)നെയാണ് പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെട്ട് കാണാതായത്. പെരിന്തല്‍മണ്ണയില്‍ നിന്നും ഷൊര്‍ണൂരില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് രണ്ടോടെയാണ് തൗഹീദും സുഹൃത്തും പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ പുഴയില്‍ ചാടി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും മറ്റേയാള്‍ പുഴയില്‍ താഴ്ന്നുപോയിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പുഴയില്‍ മുങ്ങി തിരച്ചില്‍ നടത്തിയാണ് യുവാവിനെ കിട്ടിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ കുളിക്കാനിറങ്ങിയ ഒരു കുട്ടി മുങ്ങി മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉയർന്ന വൈദ്യുതി ബിൽ സംശയത്തിന് വഴി വച്ചു , അനധികൃതമായി ഫ്ലാറ്റിൽ വളർത്തിയത് 309...

0
ബീജിംഗ് : കിഴക്കൻ ചൈനയിലെ ഒരു ഫ്ലാറ്റിൽ നടത്തിയ പോലീസ് പരിശോധനയിൽ...

കോഴിക്കോട് ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര പരുക്ക്

0
കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതര...

വടശ്ശേരിക്കര ചെങ്ങറ മുക്കില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

0
വടശ്ശേരിക്കര: നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലച്ചിറ സ്വദേശി...

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്ന് റിപ്പോർട്ട് ; നികുതി...

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ...