പിടിയിലാകുന്നതിന് മുമ്പ് ഫൈസല്‍ കോടിയേരിയെ കണ്ടു : പുറത്തുവരുന്നത് സ്വര്‍ണക്കടത്തു കേസിലെ ബിനീഷിന്റെ പങ്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാകും മുമ്പ് കാരാട്ട് ഫൈസല്‍ തലസ്ഥാനത്തുപോയി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടെന്ന് വിവരം. പാര്‍ട്ടിയുടെ എംഎല്‍എ കാരാട്ട് റസാഖിന്റെ ബിനാമിയായ ഫൈസല്‍ ഇടപാടിലെ തര്‍ക്കം തീര്‍ക്കാനാണ് കൂട്ടുകച്ചവടത്തില്‍ പങ്കാളിയായ ബിനീഷ് കോടിയേരിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ ഫൈസല്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് സമ്മതിച്ചു. ഫൈസലിനെ അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്യും. പിന്നീടുള്ള നടപടി സുപ്രധാനമാണ്.

പത്തുവര്‍ഷത്തോളമായി കാരാട്ട് ഫൈസല്‍ വിവിധ സ്വര്‍ണക്കടത്തുകളില്‍ ശക്തമായ സാന്നിധ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതിയായി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത കെ.ടി. റമീസിന്റെ മൊഴിയിലാണ് ഫൈസലിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ബന്ധം തെളിഞ്ഞത്. റമീസുമായി ചേര്‍ന്ന് ഏറെക്കാലമായി ഒട്ടേറെ സ്വര്‍ണക്കച്ചവട ഇടപാടുകള്‍ ഫൈസല്‍ നടത്തിയിട്ടുണ്ട്.

മുസ്ലിം ലീഗില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായത് സിപിഎം നേതാക്കള്‍ വഴിയാണ്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വച്ച വ്യവസ്ഥ, റസാഖ് നടത്തിയിരുന്ന മുഴുവന്‍ സ്വര്‍ണക്കച്ചവട ബന്ധങ്ങളും ഒഴിയണമെന്നായിരുന്നു. അങ്ങനെ പാര്‍ട്ടിയുടെ അറിവോടെയും മധ്യസ്ഥതയോടെയും ഇടപാടുകള്‍ കാരാട്ട് ഫൈസല്‍ വഴിയാക്കി. ഫൈസല്‍ അതോടെ റസാഖിന്റെ ബിനാമിയായി. പിന്നീട് ഫൈസലിന്റെ ഇടപാടുകളില്‍ ബിനീഷ് കോടിയേരി കൂട്ടാളിയുമായി. ഇവര്‍ക്ക് ലഹരിവസ്തുക്കളുടെ ഇടപാടുകളിലും കൂട്ടു കച്ചവടമുണ്ട്. ഈ ബന്ധത്തിലാണ് 2013 ലെ ജനജാഗ്രതാ യാത്രയില്‍ കാരാട്ട് ഫൈസലിന്റെ മിനികൂപ്പറില്‍ കോടിയേരി സഞ്ചരിച്ചത്.

തിരുവനന്തപുരം സ്വര്‍ണക്കടത്തിടപാടില്‍ ഫൈസല്‍ 10 കോടി രൂപ ഇറക്കിയിരുന്നു. ഈ പണവും റസാഖിന്റേതാണ്. കേസില്‍ പിടിയിലാകുമെന്നും ചോദ്യം ചെയ്താല്‍ കുറ്റമേല്‍ക്കാമെന്നും പണത്തിന്റെ ഉറവിടം പറയാതിരിക്കാമെന്നും റസാഖിനെ ഫൈസല്‍ അറിയിച്ചു. എന്നാല്‍, പിന്നീട് ഇതുവരെയുള്ള ഒരിടപാടിനും കണക്കു ചോദിക്കരുതെന്നാണ് വ്യവസ്ഥ വച്ചത്. ഈ വ്യവസ്ഥ റസാഖിന് സ്വീകാര്യമായില്ല. ഈ തര്‍ക്കത്തില്‍ ഇടപെടാനും മൊഴി നല്‍കുന്നതിന് മാര്‍ഗോപദേശം തേടാനുമായിരുന്നു സിപിഎം സെക്രട്ടറിയെ കണ്ടതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിവരം.

ഈ വിഷയത്തില്‍ ഡിവൈഎഫ് ഐ നേതാവ് മുഹമ്മദ് റിയാസ് പലവട്ടം ഇടപെട്ടിരുന്നു. പക്ഷേ ഫലിച്ചില്ല. സിപിഎമ്മിനെ അനുകൂലിക്കുന്ന പഞ്ചായത്ത് മെമ്പര്‍ കൂടിയായ കാരാട്ട് ഫൈസലിനെ പക്ഷേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഫൈസലുമായി സമ്പര്‍ക്കത്തിനോ സൗഹാര്‍ദത്തിനോ പോലും മുന്‍ ചങ്ങാതിമാരും അടുക്കുന്നില്ല.

ഫൈസലിനെ പത്തു ദിവസത്തിനുള്ളില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്. ഫൈസലിന്റെ ഫോണ്‍ ബന്ധങ്ങളും സന്ദേശങ്ങളും അടക്കം അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. പക്ഷേ, ഈ ഡിജിറ്റല്‍ തെളിവുകള്‍ സ്വന്തം ഫോണുകളില്‍ നിന്ന് അയാള്‍ നശിപ്പിച്ചു. കസ്റ്റംസ് ആ രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികളിലാണ്. അതുകഴിഞ്ഞാവും അടുത്ത ചോദ്യം ചെയ്യല്‍. ഒപ്പം അറസ്റ്റും ഉണ്ടാകുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...