പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഫലവൃഷത്തോട്ടം നിർമാണപദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തട്ടയിൽ : പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഫലവൃഷത്തോട്ടം നിർമാണപദ്ധതി ആരംഭിച്ചു. കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ഹെക്ടർ സ്ഥലത്ത് അത്യുത്പാദനശേഷിയുള്ള പ്ലാവിനങ്ങളായ വിയറ്റ്‌നാം ഏർലി, കംബോഡിയൻ എന്നീ ഇനങ്ങളിൽപ്പെട്ട ഗ്രാഫ്റ്റുകൾ കൃഷിചെയ്യുന്നതാണ് പദ്ധതി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് 75 ശതമാനം നിരക്കിൽ ഗ്രാഫ്റ്റുകൾ കർഷകർക്ക് നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവ് കൃഷിയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 25 സെന്റ് ഒരു യൂണിറ്റായി കൃഷി ചെയ്യും.

പഴവർഗ കൃഷിയിൽ താത്പര്യമുള്ള കർഷകരുടെ വരുമാനം വർധിപ്പിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. കർഷകർക്ക് പ്ലാവിൻതൈ നൽകി പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.കവിത, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ ചെയർമാൻ വി.പി.വിദ്യാധരപ്പണിക്കർ, കൃഷി ഓഫീസർ സി.ലാലി. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ജി.സന്തോഷ് കുമാർ, പോൾ പി.ജോസഫ്, കൃഷി അസിസ്റ്റന്റ് റീന രാജു, കൃഷി കൂട്ടങ്ങൾ, കാർഷിക കർമസേനാംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...