കൈക്കുഴിയിലെ കറുപ്പ് അകറ്റാന്‍ വിവിധ വഴികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്മുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ പേടിയ്‌ക്കേണ്ട. പലപ്പോഴും പല തരത്തിലുള്ള ഷേവിംഗ് ക്രീമുകള്‍ മറ്റ് പല തരത്തിലുള്ള കോസ്‌മെറ്റിക് ക്രീമുകള്‍ എന്നിവയുടെ ഉപയോഗമാണ് കൈക്കുഴയിലെ കറുപ്പിന്റെ പ്രധാന കാരണം. ചിലരില്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇത് മാറാന്‍ പോകുന്നില്ല എന്നതാണ്.

എന്നാല്‍ ഇനി മുതല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം സംഭവിക്കാതെ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. പ്രകൃതി ദത്തമായ രീതിയില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാം. അതെങ്ങനെയെന്ന് നോക്കാം. കറുപ്പ് നിറമുള്ള ഭാഗത്ത് നാരങ്ങയുടെ ചെറിയ കഷ്ണം എടുത്ത് ഉരസുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക.

വെള്ളരിയ്ക്ക ഉപയോഗിച്ചും ഇത്തരത്തില്‍ ചര്‍മ്മസംരക്ഷണം നടത്താം. വെള്ളരിയ്ക്കയുടെ ഒരു ചെറിയ കഷ്ണമോ ചെറുതായി നുറുക്കിയത് ഉപയോഗിച്ച്‌ നിറവ്യത്യാസമുള്ള സ്ഥലത്ത് ഉരസുക. ഇതും നിറം വര്‍ദ്ധിക്കാനും കറുപ്പ് നിറം പോവാനും സഹായിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ കൈമുട്ടിലെ കറുപ്പകറ്റാം.

നാരങ്ങാ നീരും തേനും ഇതുപോലെ തന്നെ കൈക്കുഴിയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നതില്‍ പ്രധാനിയാണ്. നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുത്ത് കൈക്കുഴിയില്‍ പുരട്ടുക. ഇത് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. തേനും തൈരും മിക്‌സ് ചെയ്ത് പുരട്ടുക. ഇതും കറുപ്പകറ്റാന്‍ സഹായിക്കുന്നു. തേനും തൈരും തുല്യ അളവില്‍ എടുത്ത് കൈക്കുഴിയില്‍ പുരട്ടുക. ഇത് പത്ത് മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...