യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ്. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഫ്രീ സോണുകള്‍, അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടെന്ന് നിയമ ഉപദേഷ്ടാവായ മുഹമ്മദ് നജീബ് വ്യക്തമാക്കി.

2022ലെ 604-ാം നമ്പര്‍ മന്ത്രിതല പ്രമേയം അനുസരിച്ച് ജോലി തുടങ്ങിയ ജീവനക്കാര്‍ക്ക് യുഎഇ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. 2023 ജനുവരി ഒന്നിന് ശേഷം ജോലി ചെയ്യുന്ന തൊഴിലാളികള്‍ യുഎഇയില്‍ പ്രവേശിച്ച് നാലു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ ഒന്നിന് രജിസ്‌ട്രേഷനുള്ള സമയം അവസാനിച്ച ശേഷം ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കും ഈ ഗ്രേഡ് പിരീഡ് ബാധകമാണെന്നും മുഹമ്മദ് നജീബ് പറഞ്ഞു. നാലു മാസത്തിന് ശേഷവും പദ്ധതിയില്‍ അംഗമാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ബാധകമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....