കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. തുകലശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂര്‍ കല്ലൂരേത്ത് വീട്ടില്‍ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഉമാദേവിയും മാതാവ് ശാന്തകുമാരി അമ്മ (83)യും മാത്രമാണ് വീട്ടില്‍ താമസം. രാവിലെ ഏഴു മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്.

അയല്‍വാസിയുമായി വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതാവാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. വീടിന്റെ മുന്‍ വാതിലിന്റെ പടിയില്‍ പൂച്ച, എലി എന്നിവ കൊന്ന് കൊണ്ടു വെയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു. ഉമാദേവിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പഠന ആവശ്യത്തിനായി മകന്‍ ബാംഗ്ലൂരിലും മകള്‍ പോണ്ടിച്ചേരിയിലും ആണ് ഉള്ളത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...